,

2015, ജൂലൈ 24, വെള്ളിയാഴ്‌ച

ദശപുഷ്പങ്ങള്‍

ദശപുഷ്പങ്ങള്‍

1. കറുക
(ശാസ്ത്രീയ നാമം: Bin-Cynodan Dactylon) : കറുകയുടെ ദേവത ആദിത്യന്‍/ബ്രഹ്മാവ് ആണ്. കറുക ദുര്‍വ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഗണപതിഹോമത്തിനും മറ്റു പലഹോമത്തിനും കറുക ഉപയോഗിക്കുന്നുണ്ട്. കറുകയുടെ പുക അന്തരീക്ഷശുദ്ധി ഉണ്ടാക്കും. ഗണപതിക്കു കറുക മാല ചാര്‍ത്തുന്നതും പ്രസിദ്ധമാണല്ലൊ.കറുക സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ, ഭാര്‍ഗവി എന്നൊക്കെ അറിയപ്പെടുന്നു.ചൂടുന്നതുകൊണ്ട് ആധിവ്യാധികള്‍ ശമിക്കുമെന്നാണു വിശ്വാസം.
ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. കറുക എണ്ണകാച്ചിത്തേച്ചാല്‍ ചര്‍മ്മരോഗം വ്രണം എന്നിവ മാറും. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൌഷധമാണ്‌. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്ക്കും ഉത്തമമായ കറുക ആധിവ്യാധി നാശം ഉണ്ടാക്കുന്നു.കറുക ഒഴികെ ബാക്കി ഒന്‍പതു ചെടികളും പുഷ്പിക്കുന്നവയാണ്. അതുകൊണ്ടാവം കറുകയ്ക്ക് ഇവയില്‍ ശ്രേഷ്ടഷ്സ്ഥാനം നല്‍കിയിരിക്കുന്നത്
2. ചെറൂള
(ശാസ്‌ത്രീയ നാമം: Erva laneta): വെളുത്തപൂക്കളോടുകൂടിയ കുറ്റിച്ചെടിയാണ് ചെറൂള. ബലികര്‍മ്മങ്ങള്‍ക്കു പ്രധാനമാണ്. ദേവത യമധര്‍മ്മനാണ്.ല്‍ ഭദ്ര , ഭദൃക.
ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. ചെറൂളയുടെ പൂവ് 50ഗ്രാം ,നാഴി തിളച്ചവെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് അരിച്ചെടുത്തു സേവിച്ചാല്‍ മൂത്രത്തില്‍ കല്ല് ശമിക്കും. പ്രമേഹത്തിന് അരച്ച് മോരില്‍ സേവിക്കുക.
ഈ പുഷ്പം ചൂടുന്നത് ആയുര്‍വര്‍ദ്ധകമാണ്.സംസ്കൃതത്തി
3. വിഷ്ണുക്രാന്തി
(ശാസ്ത്രീയ നാമം: Evolvulass ulsinoides) : കൃഷ്ണക്രാന്തി/ വിഷ്ണുക്രാന്തിയുടെ ദേവത വിഷ്ണു ആണ്. ഇതിന്റ്റെ പ്പൂവുചൂടിയാല്‍
ഇതിനും ചെറിയ മാനസികരോഗങ്ങളില്‍ പ്രത്യെകിച്ചും ഔര്‍മക്കുറവ് ബുദ്ധിക്കുറവ് ഇവക്ക് വിഷ്ണുക്രാന്തിയുടെ തനിനീര് നെയ്യ് ചേര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്.തലച്ചോറിണ്ടെ ബലഹീനതമാറുന്നു.ഗര്‍ഭാശയ ദൌര്‍ബല്യം നിമിത്തം ഗര്‍ഭം ധരിക്കാത്ത സ്ത്രീകള്‍ ഇതിണ്ടെ നീര് പതിവായി സേവിക്കുന്നതുനല്ലതാണ്.
വിഷ്ണുപദപ്രാപ്തിയാണു ഫലം.വെളുത്തപൂക്കളാണുള്ളത്.
4. പൂവാംകുരുന്നില
(ശാസ്‌ത്രീയ നാമം: Vernoniasineria): ചെറിയ നീലപൂക്കളോടുകൂടിയ ചെടിയാണ്. ദേവത ഇന്ദിരാദേവിയാണ്. ശ്രീപാര്‍വ്വതിയെന്നും ഒരു
വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. ജ്വരത്തിന് അരച്ച് പാലില്‍ കുടിക്കുക.
പക്ഷമുണ്ട്.ദാരിദ്രദുഖശമനമാണ് ചൂടിയാലുള്ള ഫലമായി പറയുന്നത്.സംസ്കൃതത്തില്‍ സഹദേവീ എന്ന്‌ പേര്‍.
5. മുയല്‍ചെവിയന്‍
(ശാസ്‌ത്രീയ നാമം: Emilia sonchifolia): ഉരച്ചുഴിയന്‍ എന്നും അറിയപ്പെടുന്ന . ഇതിണ്ടെ ദേവത ചിത്തജ്ഞാതാവാണ്(ശിവനെന്നും ഒരു പക്ഷമുണ്ട്). സംസ്കൃതത്തി ല്‍ചിത്രപചിത്ര, സംഭാരി എന്നാണ്‌ പേര്‌.
മുയല്‍ചെവിയന്‍ അരച്ചുചേര്‍ത്ത പാല്‍ നെറ്റിയിലാകെ പുരട്ടിയാല്‍ കൊടിഞ്ഞിക്കുത്ത് മാറും. തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്‌. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌.
മുയല്‍ചെവിയന്‍ മംഗല്യസിദ്ധിക്കാണു.ചൂടാറുള്ളത്
6. മുക്കൂറ്റി
(ശാസ്‌ത്രീയ നാമം: Biofitam Sensiraaivum):
മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കൊളവി,പഴുതാര തുടങ്ങിയവ കുത്തിയാല്‍ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ആകാം.മുറിവുണങ്ങാനും മുക്കുറ്റിയുടെ ചാറ് ഉത്തമമാണ്.വയറിളക്കത്തിന് മുക്കൂറ്റിയില അരച്ച് മോരില്‍ കലക്കി കുടിക്കുക.മുക്കൂറ്റി സമൂലം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ കഫക്കെട്ട് എന്നിവ മാറും.
മനോഹരമായ മഞ്ഞപൂക്കളോടുകൂടിയ ചെടിയാണ് മുക്കൂറ്റി. ദേവത പാര്‍വ്വതിയെന്നും ഭദ്രകാളിയെന്നും രണ്ടുപക്ഷം. വിവിധ ഹോമകര്‍മങ്ങള്‍ക്ക് ഉപയോഗിക്കറുള്ള മുക്കൂറ്റി ചൂടിയാല്‍ ഭര്‍ത്രുസൌഖ്യം പുത്രലബ്ധി എന്നിവ ഫലം.
7. കയ്യുണ്ണി
(ശാസ്‌ത്രീയ നാമം: Eclipata prostrata): കയ്യുണ്ണി അധവാ കയ്യോന്നിയുടെ ദേവത പഞ്ചഭണ്ടാരി / വരുണന്‍ ആണ്. പത്നീഗമനം,ഈ പാപങ്ങള്‍ ചെയ്തവരുമായുള്ള കൂട്ട് എന്നീ പഞ്ചപാപങ്ങള്‍ ശമിക്കയാണ് കയ്യോന്നി ചൂടിയാലുള്ള ഫലം.
വാതസംബന്ധമായ സര്‍വ്വരോഗങ്ങള്‍ക്കും അത്യുത്തമം. മുടി തഴച്ചുവളരാന്‍ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വര്‍ദ്ധന, അര്‍ശസ്സ്, കരളിണ്ടേ പുഷ്ടി, കഫരോഗ ശമനം എന്നിവക്ക് ഫലപ്രദം. സംസ്കൃതത്തില്‍ കേശ രാജ, കുന്തള വര്‍ദ്ധിനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

8. നിലപ്പന
(ശാസ്‌ത്രീയ നാമം Cuculego orchioidaze):
ആയുര്‍വേദം ഇത്‌ വാജീകരണത്തിന്‌ ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങള്‍ക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളില്‍ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയില്‍ മുസ്‌ലി എന്ന്‌ പേര്‍.
ദേവത ഭൂമീദേവിയാണ്. കാമദേവന്‍ എന്നു മറ്റൊരു പക്ഷം.പൂവുചൂടുന്നതുകൊണ്ട് പാപങ്ങള്‍ നശിക്കുന്നു.
9. വല്ലിയുസിണ്ണ്‍(ഉഴിഞ്ഞ)
(ശാസ്‌ത്ര നാമം Cardiospermum helicacabum):
ഉഴിഞ്ഞ കഷായം വച്ചുകുടിച്ചാല്‍ മലബന്ധം വയറു വേദന എന്നിവ മാറും.മുടി കൊഴിച്ചില്,നീര്,വാതം,പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌.
ദേവത ഇന്ദ്രാണിയാണ്. ഇന്ദ്രനെന്നും പറയുന്നുണ്ട്. അതിനാല്‍ തന്നെ ഇത് ഇന്ദ്രവല്ലി എന്നും അറിയപ്പെടുന്നു.പൂക്കള്‍ ചൂടുന്നതുകൊണ്ട് ആഗ്രഹ സഫലീകരണമാണ് ഫലം.
10. തിരുതാളി
(ശാസ്‌ത്രീയ നാമം: Ipomea maxima):
സ്ത്രീകളിലുള്ള വന്ധ്യതമാറ്റാന്‍ കഴിവുള്ള ഔഷധമാണിത്.തിരുതാളി കല്‍ക്കവും കഷായവുമാക്കി പാകപ്പെടുത്തിയെടുക്കുന്ന നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും.വേര് പാല്‍ക്കഷായമാക്കി കുടിച്ചാല്‍ ശരീരബലവും ശുക്ലവും വര്‍ദ്ധിക്കും.
തിരുതാളിയുടെ ദേവതയും ഇന്ദിരാദേവിതന്നെ. ഉണ്ണികൃഷ്ണനെന്നും ഒരു പക്ഷമുണ്ട്. ഈ പൂക്കള്‍ ചൂടിയാല്‍ സൌന്ദര്യ വര്‍ദ്ധനവാണ് ഫലം.ദശപുഷ്പങ്ങളില്‍ ഏറ്റവും വലിപ്പം തിരുതാളിയുടെ പൂക്കള്‍ക്കാണ്.
കര്‍ക്കിടകമാസം മുഴുവന്‍ സ്ത്രീകളെല്ലാവരും രാവിലെ കുളിച്ച് , മുടിയില്‍ ദശപുഷ്പം ചൂടി പുജാമുറിയില്‍ വിളക്കുകൊളുത്തി അതിനുമുന്‍പില്‍ അഷ്ടമംഗല്യം, നിറനാഴി, ദശപുഷ്പങ്ങള്‍ എന്നിവ വയ്ക്കുന്നത് പതിവാണ്. ആണ്ട് പിറന്നളുകള്‍ക്കും മറ്റു വിശേഷ ദിവസങ്ങളിലും പത്തുപൂചൂടുന്നതും പതിവായിരുന്നു.
“ആചാരത്തിലൂടെ ആരോഗ്യം“ എന്ന പഴമക്കാരുടെ സങ്കല്പത്തേ മനസ്സിലാക്കി, വേണ്ടവിധം ഉള്‍ക്കൊള്ളുന്ന കഴിവും കൂടി നഷ്ടപ്പെടുന്നതിന്നു മുമ്പേ, സാംസ്കാരിക മൂല്യങ്ങളേ മാറോടണച്ചുകൊണ്ട് പുതുതലമുറയുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും ആവശ്യത്തിനും വേണ്ടി മരണാസന്നമായ ഈ ആചാരങ്ങളേ നമുക്കൊന്നായിച്ചേര്‍ന്ന് തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിക്കാം.